Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kottayam

​​ജി​​ല്ല​​യി​​ല്‍ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും

കോ​​ട്ട​​യം: പ​​ള്‍​സ് പോ​​ളി​​യോ തു​​ള്ളി​​മ​​രു​​ന്ന് വി​​ത​​ര​​ണം 28ന് ​​ജി​​ല്ല​​യി​​ല്‍ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ന​​ട​​ക്കും.

അ​​ഞ്ചു വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള ജി​​ല്ല​​യി​​ലെ 85,277 കു​​ട്ടി​​ക​​ള്‍​ക്ക് വാ​​ക്‌​​സി​​ന്‍ ന​​ല്‍​കും. മ​​രു​​ന്നു വി​​ത​​ര​​ണ​​ത്തി​​നാ​​യി 1218 ബൂ​​ത്തു​​ക​​ള്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

സ​​ര്‍​ക്കാ​​ര്‍-​​സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍, അ​​ങ്ക​​ണ​​വാ​​ടി​​ക​​ള്‍, ജ​​ന​​കീ​​യാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ ബൂ​​ത്തു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, റെ​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍ തു​​ട​​ങ്ങി​​യ 40 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളു​​മു​​ണ്ടാ​​കും. ബൂ​​ത്തു​​ക​​ളി​​ല്‍ എ​​ത്താ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​ത​ര​സം​സ്ഥാ​ന​​തൊ​​ഴി​​ലാ​​ളി ക്യാ​​മ്പു​​ക​​ളി​​ലും തു​​ള്ളി​​മ​​രു​​ന്ന് എ​​ത്തി​​ക്കാ​​ന്‍ ആ​​റു മൊ​​ബൈ​​ല്‍ ടീ​​മു​​ക​​ളു​​മു​​ണ്ടാ​​കും.

28ന് ​​തു​​ള്ളി​​മ​​രു​​ന്ന് ന​​ല്‍​കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് അ​​ടു​​ത്ത മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി ന​​ല്‍​കു​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു.

District News

എ​സി റോ​ഡി​ലെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മോ?

ച​മ്പ​ക്കു​ളം: എ​സി റോ​ഡി​ലെ കൈ​വ​രി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ. ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളാ​യ കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച​പ്പോ​ൾ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ വ​ള​രെ താ​ഴ്ന്നു പോ​യി. ഇ​പ്പോ​ൾ ഈ കൈ​വ​രി​ക​ൾ പു​ന​ർനി​ർ​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​യി​ട്ടാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

പു​തി​യ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ ഉ​യ​ർ​ത്തി​യ​പ്പോ​ൾ പ​ഴ​യ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​കി​ൽ തീ​രെ ഉ​യ​രം കു​റ​ഞ്ഞ​താ​യി മാ​റി​യ വി​വ​രം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ണി പൂ​ർ​ത്തി​യാ​കും മു​ൻ​പ് തി​ര​ക്കി​ട്ട് ഉ​ദ്ഘാട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, കൈ​വ​രി​ക​ൾ​ക്ക് ഉ​യ​രം കു​റ​വാ​യ ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഉ​യ​രം വ​ർ​ധിപ്പി​ക്കു​ന്ന​ത്.

കൈ​വ​രി​ക​ൾ ഇ​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന​ത് സു​ര​ക്ഷി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ എ​ന്നാ​ണ് സം​ശ​യം. നി​ല​വി​ലു​ള്ള കൈ​വ​രി​തൂ​ണി​ൽനി​ന്ന് കെ​ട്ടി ഉ​യ​ർ​ത്തു​ന്ന പൈ​പ്പി​ന്‍റെ കൈ​വ​രി​ക​ളും അ​ത് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന പ​ഴ​യ കൈ​വ​രി​യി​ലെ തൂ​ണു​ക​ളും എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചാ​ൽ പോ​ലും ത​ക​രാ​വു​ന്ന ത​ര​ത്തി​ലു​ള്ള കൈ​വ​രി​ക​ളി​ൽ പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

District News

സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ചെ​ങ്ങ​ന്നൂ​ർ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ജോ​ലി​ക​ൾ​ക്കാ​യി എ​ടു​ത്ത കു​ഴി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് താ​ണു. മു​ള​ക്കു​ഴ ഹൈ​സ്കൂ​ൾ റോ​ഡി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​ൽ ത​ങ്ങി​നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഉ​ത്രാ​ടം സു​രേ​ഷ്കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് ബ​സ് ച​രി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തെ ത്തുട​ർ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പി​ഞ്ചു​കു​ട്ടി​ക​ൾ ഭ​യ​ന്നു നി​ല​വി​ളി​ച്ച​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ര​ത്തി.

അ​പ​ക​ടം ക​ണ്ട ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു മാ​റ്റി. പിന്നീട് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ചു.

District News

പ്ല​സ് ടു ​വ​രെ യൂ​ണി​ഫോം അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ക​ൺ​സ​ഷ​ൻ

ആ​ല​പ്പു​ഴ: പ്ല​സ് ടു ​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്‌​ച ഒ​ഴി​കെ ആ​ഴ്‌​ച​യി​ൽ ആ​റു ദി​വ​സ​വും (തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്‌​ച വ​രെ) ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ൺ​സ​ഷ​ൻ ന​ൽ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു. പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി 40 കി.​മീ. വ​രെ ഒ​ന്നി​ല​ധി​കം ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു. ക​ൺ​സ​ഷ​ൻ കാ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി പ​ര​മാ​വ​ധി 1 വ​ർ​ഷം വ​രെ ആ​യി​രി​ക്കും.

ഗ​വ​. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജു​ക​ളി​ൽനി​ന്നും ന​ൽ​കു​ന്ന ഐ​ഡ​ന്‍റിറ്റി കാ​ർ​ഡി​ൽ കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി​യും പ്രാ​ദേ​ശി​ക വി​ലാ​സ​വും ഉ​ണ്ടെ​ങ്കി​ൽ അ​തു​പ​യോ​ഗി​ച്ച് ബ​സി​ൽ യാ​ത്ര ചെ​യ്യാ​മെ​ന്നും അ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എംവി ഡി ​അ​നു​വ​ദി​ക്കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡോ ലീ​ഡ് ആ​പ്പ് വ​ഴി ന​ൽ​കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡോ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സൗ​ജ​ന്യ നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. 27 വ​യ​സുവ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പിടിഎ പ്ര​തി​നി​ധി​ക​ളോ അ​ധ്യാ​പ​ക​രോ ക്ര​മ​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​യും ബസുക​ളി​ൽ ക​യ​റ്റി വി​ടേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു.

സ്കൂ​ൾ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന സ​മ​യ​ത്ത് റോ​ഡി​ൽ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ന​ക​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ ചെ​യ്യ​ണ​മെ​ന്നും യോ​ഗം നി​ർ​ദേശി​ച്ചു. ഒ​രു ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം പ​ര​മാ​വ​ധി ര​ണ്ടു യാ​ത്ര​ക​ൾ മാ​ത്ര​മേ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും യോ​ഗം അ​റി​യി​ച്ചു.

District News

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

ചേ​ര്‍​ത്ത​ല: ജ​ന​ജീ​വി​തം ദു​ഃസ​ഹ​ക​മാ​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​മാ​സം കൊ​ണ്ട് 89 രൂ​പ വ​ർ​ധിപ്പി​ച്ച​ത് ക​ടു​ത്ത ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​രസ​മി​തി അം​ഗം സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കു​ന്നു​മ്മ​ല്‍​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മ്പി ച​ക്കു​ങ്ക​ൽ, ജോ​ർ​ജു​കു​ട്ടി കോ​ളു​ത​റ, കെ.​ജെ. എ​ബി​മോ​ൻ, ഇ​മ്മാ​നു​വ​ൽ സ​ക്ക​റി​യ, ജീ​വ​ൻ​ ജോ​സ് കു​ന്നും​പു​റം, തോ​മ​സ് പേ​രേ​മ​ഠം, ജോ​സ​ഫ് ജെ. ​ഉ​പാ​സ​ന, പി.​വി. ജോ​ണ്‍, പി.​പി. പ്ര​സാ​ദ്, ജോ​സ് ആ​ലു​ങ്ക​ൽ, വി.​കെ. വി​നോ​ദ്, സി.​എ. ജ​സ്മോ​ൻ, ജോ​ൺ​സ​ൺ​ ജോ​ൺ ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

മഴയിൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നുവീ​ണു. വെ​ണ്മ​ണി പ​തി​നാ​ലാം വാ​ർ​ഡി​ൽ ഉ​ദി​നി​ൽക്കും ത​റ​യി​ൽ രാ​ജ​മ്മ​യു​ടെ വീ​ടി​നാ​ണ് ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.

പു​ല​ർ​ച്ചെ​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണ​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടു​കാ​ർ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ഭുത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം നേ​രി​ട്ടി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

District News

ഇ​നി ഫു​ട്ബോ​ൾ കാ​ലം; ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ഗ്രാ​മ​ങ്ങ​ളും

മാ​ന്നാ​ർ: കാ​ൽ​പ​ന്തു​ക​ളി​യു​ടെ മാ​സ്മ​രി​ക ലോ​ക​ത്തേ​ക്ക് മാ​റാ​ൻ ര​ണ്ടു ദി​ന​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ നാ​ടാ​കെ ആ​വേ​ശത്തിമ​ർ​പ്പി​ലാ​ണ്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​കോ രാ​ജ്യ​ങ്ങ​ളി​ലെ 16 ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ൽ 48 ടീ​മു​ക​ൾ ഇ​ത്ത​വ​ണ പോ​ര​ടി​ക്കും. 39 ദി​വ​സ​ങ്ങ​ളി​ലാ​യി 104 മ​ത്സ​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ലു​ള്ള​ത്.

എ​ന്നും ഫു​ട്ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന മ​ല​യാ​ളി​ക്ക് ഇ​നി​യു​ള്ള​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ്. ഗ്രാ​മ​വീ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​റി​യ ജം​ഗ്ഷ​നി​ലും ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് വി​വി​ധ ടീ​മു​ക​ളു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും ക​ളി​ക്കാ​രു​ടെ കൂ​റ്റ​ൻ ക​ട്ട് ഔ​ട്ടു​ക​ളും ടീ​മി​ന്‍റെ ജേ​ഴ്സി​യു​ടെ നി​റം ചാ​ലി​ച്ച കൊ​ടി തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു.
കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ടീ​മു​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും ഫ്ല​ക്സു​ക​ളാ​ണ് അ​ധി​ക​മാ​യി എ​ങ്ങും കാ​ണു​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഉ​റു​ഗ്വ, ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, നെ​ത​ർ​ലാ​ൻ​ഡ് തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കാ​ണ് ആ​രാ​ധ​ക പി​ന്തു​ണ കൂ​ടു​ത​ൽ. ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ളു​ടെ ഫ്ല​ക്സും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ത്സ​ര​ങ്ങ​ൾ ബി​ഗ് സ്ക്രീ​നി​ൽ കാ​ണു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തോ​രാ​മ​ഴ വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​രാ​ധ​ക​ർ കോ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്.

മാ​ന്നാ​ർ പ​ടി​ഞ്ഞാ​റ് പാ​വു​ക്ക​ര പ​ന്ത​ഴാ​റ്റി​ൽ​ചി​റ, കി​ളു​ന്നേ​രി, കു​ട്ടം​പേ​രൂ​ർ, പൈ​നും​മൂ​ട്, പ​രു​മ​ല സെ​ന്‍റ് ഫ്രാ​ൻ​സി​സ് ജം​ഗ്‌​ഷ​ൻ, റെ​ഡ് സ്റ്റാ​ർ ന​ഗ​ൾ, ക​ട​പ്ര സൈ​ക്കി​ൾ മു​ക്ക്, മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്‌​കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഫു​ട്ബോ​ൾ ആ​വേ​ശം നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

District News

ഉച്ചഭാഷിണിക്കെതിരേ ശബ്ദിച്ച പി.​പി.​ സു​മ​ന​ൻ അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി ലൗ​ഡ് സ്പീ​ക്ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​പ്പി​ച്ച പി.​പി.​ സു​മ​ന​ൻ (86) അ​ന്ത​രി​ച്ചു. ഇ​രു​പ​തു വ​ർ​ഷ​ത്തി​ലേ​റേ ജി​ല്ലാകോ​ട​തി മു​ത​ൽ സു​പ്രീംകോ​ട​തി വ​രെ പോ​രാ​ടി​യാ​ണ് കോ​ളാം​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ലൗ​ഡ് സ്പീ​ക്ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​പ്പി​ച്ച​ത്.

പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​നു​മാ​യ സു​മ​ന​ൻ, ചി​ത്ര​കാ​ര​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ്, ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ൻ, പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ൻ, ലേ​ഖ​ക​ൻ, പ​ത്രാ​ധി​പ​ർ​ക്കു​ള്ള ആ​യി​ര​ക്ക​ണി​ക്കി​ന് ക​ത്തു​ക​ളു​ടെ ക​ർ​ത്താ​വ്, ക​വി, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, ഹി​പ്നോ​ട്ടി​സം പ​രി​ശീ​ല​ക​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​രനൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം സ​ജീ​വ​മാ​യി​രു​ന്നു.

രാ​മ​ങ്ക​രി വേ​ഴ​പ്ര പു​ത്ത​ൻക​ള​ത്തി​ൽ പ​ത്മ​നാ​ഭ​ന്‍റെയും ഗൗ​രി​യു​ടെ​യും മ​ക​നാ​യ സുമനൻ വേ​ഴ​പ്ര സ്കൂ​ളി​ലും ആ​ല​പ്പു​ഴ എ​സ്എ​സ് സ്കൂ​ൾ ഓ​ഫ് ആ​ർട്സി​ലെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​നുശേ​ഷം ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യി പ​റ​വൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലും വേ​ഴ​പ്ര ഗ​വ.​ ​സ്കൂ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: കെ. ​സു​മ​തി​ അ​മ്മ (റി​ട്ട. ന​ഴ്സിം​ഗ് സു​പ്ര​ണ്ട്, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ല​പ്പു​ഴ). മ​ക്ക​ൾ: സി.​എ​സ്. രേ​ഖ, ഡോ. സി.​എ​സ്. ചി​ത്ര (പ്രി​ൻ​സി​പ്പ​ൽ, ശാ​ന്തി നി​കേ​ത​ൻ ബി​എ​ഡ് കോ​ള​ജ്, ബംഗളൂരു). മ​രു​മ​ക്ക​ൾ: ഡോ. ​കെ.​എ. സു​നി​ൽ, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ.

District News

ചെ​ന്നി​ത്ത​ല​യി​ൽ​ നി​രോ​ധി​ത​ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ വ​ൻ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മ​തി, ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യവ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തിപ​തി​നാ​യി​രം രൂ​പ​യു​ടെ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ടി​ച്ചെ​ടു​ത്ത ല​ഹ​രിവ​സ്തു​ക്ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഇതരസം​സ്ഥാ​ന തൊ​ഴി​ലാളികളുടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​രും​ദി​ന​ങ്ങ​ളി​ലും ഒ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ന്നി​ത്ത​ല​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​നു രാ​ജ് പ​റ​ഞ്ഞു. ദീ​പാ രാ​ജ​ൻ, തോ​മ​സ്കു​ട്ടി ക​ട​വി​ൽ, ബി​നു സി. ​വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ധു മോ​ഹ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗി​രി​ഷ് കു​മാ​ർ, ബി​ൻ​സി റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ലം​ഗസം​ഘം പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ലം​ഗസം​ഘം പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യു​ടെ തൂ​ഫാ​ൻ സ്കാ​ഡും പു​ന്ന​പ്ര പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെയാണ് അറസ്റ്റ്.

അ​ഭി​മ​ന്യു (18), സ​ഞ്ജ​യ്‌ സ​ത്യ​ൻ (18), സ​ച്ചി​ൻ സ​ത്യ​ൻ (18), ശ്രീ​ശ​ങ്ക​ർ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്ന് ക​ഞ്ചാ​വും ക​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി കെ.​എ​ന്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര എ​സ്എ​ച്ച്ഒ മു​ര​ളീ​കൃ​ഷ്ണ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നി​ൽ, ബി​നു​കു​മാ​ർ, ന​വീ​ൻ​കു​മാ​ർ, വി​ഘ്നേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഹാ​ളി​ന്‍റെ സീ​ലിം​ഗ് താ​ഴേ​ക്ക് പ​തി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫീ​സ് കം ​ഷോ​പ്പിം​ഗ് മ​ന്ദി​ര​ത്തി​ലെ കൗ​ൺ​സി​ൽ ഹാ​ളി​ന്‍റെ കോ​ൺ​ക്രീ​റ്റ് സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ൺ​ക്രീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ പാ​ളി​ക​ളാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ താ​ഴേ​ക്കു പ​തി​ച്ച​ത്. ഈ ​സ​മ​യം ഹാ​ളി​ൽ ആരും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​ല ത​വ​ണ വാ​ർ​ത്ത​യാ​യി​രു​ന്നു. ഓ​ഫീ​സ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന നി​ര​വ​ധി​പേ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​കെ​ട്ടി​ടം ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്.
നി​ല​വി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് സീ​ലിം​ഗ് അ​ട​ർ​ന്ന് ക​മ്പി​ക​ൾ തെ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു പു​റ​മെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മൂ​ന്നുവ​ർ​ഷം മു​ൻ​പ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ ര​ണ്ടു കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പു​തി​യ കെ​ട്ടി​ടനി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ശാ​സ്താം​പു​റം മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി ഓ​ഫീ​സ് മാ​റ്റും. അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മാ​റ്റം പൂ​ർ​ത്തി​യാ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

District News

കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു റോ​ഡി​ല്‍ വെ​ള്ളം ക​യ​റി

എ​ട​ത്വ: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. സ​ര്‍​വീ​സ് റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വുമാ​ണ് കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ഒ​ന്ന​ര അ​ടി​യി​ലേ​റെ വെ​ള്ളം ഉ​യ​ര്‍​ന്നി​രു​ന്നു.

കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ കി​ട​ങ്ങ​റ- നീ​രേ​റ്റു​പു​റം റോ​ഡി​ല്‍ മു​ട്ടാ​ര്‍ സൗ​ഹൃ​ദ​യ ജം​ഗ്ഷ​നു സ​മീ​പ​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. സൗ​ഹൃ​ദ​യ ജം​ഗ്ഷ​നു സ​മീ​പം റോ​ഡ് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കാ​ന്‍ തു​ട​ങ്ങി. വെ​ള്ളം വീ​ണ്ടും ഉ​യ​ര്‍​ന്നാ​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച് പ​ല​ത​വ​ണ പ്ര​തി​ഷേ​ധം ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് ഉ​യ​ര്‍​ത്താ​ന്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​വും എ​ത്തു​ന്ന​തോ​ടെ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലാ​ണ് വെ​ള്ളം ആ​ദ്യം ഉ​യ​രു​ന്ന​ത്. ഇ​ക്കു​റി തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ന്‍​കൂ​ട്ടി മു​റി​ച്ച​തി​നാ​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് പി​ടി​വി​ട്ട് ഉ​യ​ര്‍​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യാ​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ടും മു​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ ആ​ഴം​കൂ​ട്ട​ല്‍ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ അ​പ്പ​ര്‍-​ലോ​വ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഒ​രു​പ​രി​ധിവ​രെ പി​ടി​ച്ചുനി​ര്‍​ത്താ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ ആ​ഴം കൂ​ട്ട​ല്‍ പ​ദ്ധ​തി പു​തി​യ എം​എ​ല്‍​എ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ത്യാ​ശ.

District News

ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം ഭീ​തി​വ​ള​ർ​ത്തു​ന്നു

ച​മ്പ​ക്കു​ളം: അ​മി​ത ശ​ബ്‌​ദം പു​റ​പ്പെ​ടു​വി​ച്ച് ചീ​റി​പ്പാ​യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​ക​ട​നം യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പ​ക​ട​ഭീ​തി സൃ​ഷ്ടി​ക്കു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക, ബ​സ് സ്‌​റ്റാ​ൻ​ഡ്, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​മി​തവേ​ഗ​ത്തി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ആ​ധു​നി​ക ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നി​ര​വ​ധിത​വ​ണ അ​ഭ്യാ​സപ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി മാ​റു​ക​യാ​ണ്.

വൈ​കു​ന്നേ​രം സ്‌​കൂ​ൾ കൂ​ട്ടി​ക​ൾ പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​ഭ്യാ​സപ്ര​ക​ട​നം. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ർ മ​ര​ണപ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ വ​രെ ശ​ബ്‌​ദം കേ​ൾ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല

ആ​ല​പ്പു​ഴ: ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല. ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തോ​ടെ പ്ര​ജ​ന​ന​ത്തി​നാ​യി പു​ഴ​ക​ളി​ൽനി​ന്നു തോ​ടു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഊ​ത്ത​ക​യ​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ലാ​യ​നം ന‌​ട​ക്കു​ന്ന​ത്.

ഈ ​പ്ര​ജ​ന​ന​കാ​ല സ​ഞ്ചാ​ര​ത്തി​നി​ടെ വ​യ​ർ നി​റ​യെ മു​ട്ട​ക​ളു​മാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി തൂ​മ്പി​ൽ വ​ല​ക​ളും അ​ന​ധി​കൃ​ത കൂ​ടു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട്, 2010 പ്ര​കാ​രം പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​തും മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നരീ​തി​യി​ൽ വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

കൂ​ടാ​തെ 20 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ ക​ണ്ണി​വ​ലു​പ്പ​മു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം, വി​ഷം, വൈ​ദ്യു​തി, സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്.

ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ​യും ത​ട​വും ല​ഭി​ക്കാം. ആ​ദ്യ​കു​റ്റ​ത്തി​ന് പി​ഴ​യോ ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം. ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​ർ​ശ​ന ശി​ക്ഷ​യാ​ണ് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

പ​ള്ളി​പ്പാ​ടും വീ​യ​പു​ര​വും കേ​ന്ദ്രീ​ക​രി​ച്ച് പ​ട്രോ​ളിം​ഗ്


ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും തൃ​ക്കു​ന്ന​പ്പു​ഴ മ​ത്സ്യ​ഭ​വ​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​പ്പാ​ട് നാ​ലു​കെ​ട്ടും​ചി​റ, 28ൽക​ട​വ്, വീ​യ​പു​രം വ​ള്ള​ക്കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തി. പ​ള്ളി​പ്പാ​ട് നാ​ലു​കെ​ട്ടും​ചി​റ​യി​ലും 28ൽക​ട​വി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൂ​മ്പി​ൽ വ​ല സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന അ​ന​ധി​കൃ​ത​മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത അ​ഞ്ചു പേ​ർ​ക്ക് നി​യ​മാ​നു​സൃ​ത നോ​ട്ടീ​സ് നൽ​കി.

കൂ​ടാ​തെ വീ​യ​പു​രം വ​ള്ള​ക്കാ​ലു​ക​ൾ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന നി​ര​വ​ധി മ​ത്സ്യ​ക്കൂ​ടു​ക​ളും ന​ശി​പ്പി​ച്ചു. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും ഭാ​വി​യി​ൽ പ്ര​ജ​ന​ന​ത്തി​ന് ത​യാ​റാ​യ മ​ത്സ്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു. പ​ള്ളി​പ്പാ​ട്, വീ​യ​പു​രം മേ​ഖ​ല​ക​ളി​ലെ തോ​ടു​ക​ളി​ലും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മാ​യി അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം തു​ട​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ, ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​ട്രോ​ളിം​ഗ് ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം അ​റി​യി​ക്കാം


അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ള്‍​നാ​ട​ന്‍ ആ​ക്ട് പ്രാ​രം ക​ര്‍​ശ​ന​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നു ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ള്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലോ, മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ലോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍-0477-2251103.

District News

വാ​തി​ല്‍​പ്പ​ടി ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​പ​ദ്ധ​തി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ വാ​തി​ല്‍​പ്പ​ടി ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ഫീ​സു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നോ​ട്ടീ​സു​ക​ളും സ്റ്റി​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ മീ​രാ​ന്‍ കു​ഞ്ഞ്, കെ​എ​സ്ഡ​ബ്ല്യു​എം​പി ഡെ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ലി​ഹ. പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ജീ​ഷ് കു​മാ​ര്‍, എ​ന്‍​ജി​നി​യ​ര്‍ പി.​ജി.​ഹേ​മ​ന്ത് , അ​ഖി​ല, സോ​ഷ്യ​ല്‍ എ​ക്‌​സ്‌​പേ​ര്‍​ട്ട് കെ.​കെ. അ​ജി​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ശാ​ന്തി​ഗി​രി കോ​ള​ജി​ലെ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സ​മാ​പി​ച്ചു

തൊ​ടു​പു​ഴ: വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ര്‍ സ​മാ​പി​ച്ചു.​ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ക​ടു​വ​നാ​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​ന്‍​സ് ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ടി, ഹെ​ല്‍​ത്ത്‌​കെ​യ​ര്‍, ബി​പി​ഒ, ടെ​ക്‌​നോ​ള​ജി മേ​ഖ​ല​ക​ളി​ലെ 16 പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി 500ല​ധി​കം വി​ദ്യാ​ര‍​ഥി​ക​ള്‍ ജോ​ബ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ത്തു.

അ​ക്‌​സ​ഞ്ച​ര്‍, ടെ​ക് മ​ഹീ​ന്ദ്ര, എ​സ്എ​ല്‍​ബി സൊ​ല്യൂ​ഷ​ന്‍​സ്,ഫ​സ്റ്റ് സോ​ഴ്‌​സ്, ടെ​ലി​പെ​ര്‍​ഫോ​മ​ന്‍​സ്,ഒ​മേ​ഗ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍, ഇ​ന്‍റ​ലി​പാ​ത്ത്,സ​ജി​ലി​റ്റി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ എ​ച്ച്ആ​ര്‍ പ്ര​തി​നി​ധി​ക​ള്‍ നേ​രി​ട്ട് അ​ഭി​മു​ഖം ന​ട​ത്തി.​തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നൊ​പ്പം വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും ക​രി​യ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തി​നും ജോ​ബ് ഫെ​യ​റി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ഴി​ഞ്ഞു.

ടാ​ല​ന്റും അ​വ​സ​ര​വും ത​മ്മി​ല്‍ പാ​ലം തീ​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

District News

പ​ല്ല​വി ന​ഗ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ. വാ​ര്‍​ഷി​കം

വ​ഴി​ത്ത​ല: പ​ല്ല​വി ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്താം​വാ​ര്‍​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. റോ​ഡ് ശു​ചീ​ക​ര​ണം, പ്രാ​ഥ​മി​ക ജീ​വ​ന്‍ ര​ക്ഷാ​പ​രി​ശീ​ല​ന ക്ലാ​സ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് വി​ത​ര​ണം, എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ഓ​രോ കു​ടം​ബ​ത്തി​നും ച​ന്ദ​ന​ത്തൈവി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് തു​മ്പ​ശേ​രി​ല്‍, സെ​ക്ര​ട്ട​റി ജി​സ്‌​മോ​ള്‍ ജോ​മോ​ന്‍, ട്ര​ഷ​റ​ര്‍ കു​ര്യാ​ക്കോ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​രി​മ​ണ്ണൂ​രി​ലെ കു​ടി​വെ​ള്ളപ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണം

ക​രി​മ​ണ്ണൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​രി​മ​ണ്ണൂ​ര്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ.​ചീ​ഫ് വി​പ്പ് അ​പു​ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ട്ര​ഷ​റ​ര്‍ ആ​ര്‍. ര​മേ​ഷ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ചാ​ക്കോ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​എം. മ​ത്ത​ച്ച​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ പി.​എ. ആ​സാ​ദ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍​മാ​ര്‍​ക്ക് നേ​ടി​യ മെ​ഹ​റി​ന്‍ ഫാ​ത്തി​മ, ഫു​ള്‍ എ​പ്ല​സ് നേ​ടി​യ മി​സ​റി​യ ന​സീ​ര്‍, ജാ​ക്വ​ലി​ന്‍ ജോ​ണ്‍​സ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മി സോ​ജ​ന്‍, സീ​നി​യ​ര്‍ അം​ഗ​ങ്ങ​ളാ​യ ജോ​യി പ​റ​യ​ന്നി​ലം, മാ​ത്യു ഉ​ള്ളാ​ട്ടി​ല്‍,മ​ത്ത​ച്ച​ന്‍ കു​ന്ന​പ്പി​ള്ളി, ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ എ​ന്നി​വ​രെ ഗ​വ.​ചീ​ഫ് വി​പ്പ് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി വി. ​ജെ. ചെ​റി​യാ​ന്‍-​പ്ര​സി​ഡ​ന്‍റ്, സോ​ജ​ന്‍ ജോ​സ​ഫ്-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പി.​എ. ആ​സാ​ദ് -ട്ര​ഷ​റ​ര്‍, കെ.​എം. മ​ത്ത​ച്ച​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ്യോ​തി ജോ​ജോ-​സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​രി​മ​ണ്ണൂ​രി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക, ക​രി​മ​ണ്ണൂ​രി​ലെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നി​വേ​ദ​നം ഗ​വ. ചീ​ഫ് വി​പ്പി​ന് കൈ​മാ​റി.

District News

ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നടത്തി

മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി കോ​ത​മം​ഗ​ലം രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. തോ​മ​സ് പോ​ത്ത​നാ​മൂഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ഫ്‌​സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പോ​ള്‍ ഇ​ട​ത്തൊ​ട്ടി, പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത ജേ​ക്ക​ബ് മി​റ്റ​ത്താ​നി, മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ഡോ. മാ​നു​വ​ല്‍ പി​ച്ച​ള​ക്കാ​ട്ട്, ഫാ. ​ജോ​ര്‍​ജ് മാ​റാ​പ്പി​ള്ളി​ല്‍, ഡി​എ​ഫ്‌​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​യി ന​ടു​ക്കു​ടി, ഡി​എ​ഫ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് ഏ​ബ്ര​ഹാം ഏ​നാ​നി​ക്ക​ല്‍, ഡി​എ​ഫ്‌​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് മ​ങ്ങാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി പൊ​തൂ​ര്‍, മൂ​വാ​റ്റു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ആ​ര​ക്കു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് പോ​ള്‍ ലൂ​യി​സ്, കാ​ളി​യാ​ര്‍ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ന്‍ പു​ന്നോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ള്ളി​മു​റ്റ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ മ​രം വീണു

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ടി​ല്‍ പ​ള്ളി​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹന​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​മ്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​നു മു​മ്പി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് വ​ന്‍ മ​രം ക​ട​പു​ഴ​കി​വീ​ണ​ത്.

റോ​ഡി​നോ​ടു ചേ​ര്‍​ന്നു​നി​ന്നി​രു​ന്ന ആ​ല്‍​മ​ര​മാ​ണ് വീ​ണ​ത്. ഒ​രു ബോ​ലേ​റ​യ്ക്കും ര​ണ്ടു കാ​റി​നും ര​ണ്ടു സ്‌​കൂ​ട്ട​റി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ​ള്ളി​യി​ലെ​ത്തി​യവരുടെ വാ​ഹ​ന​ങ്ങ​ളുടെ മുകളിലേക്കാണ് മരങ്ങൾ വീണത്.

District News

പു​ന്ന​സി​റ്റി​ക്കു സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

രാ​ജാ​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും രാ​ജാ​ക്കാ​ട് പു​ന്ന​സി​റ്റി​ക്കു സ​മീ​പം റോ​ഡി​ലേ​ക്കു വ​ൻ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കാ​യി എ​ത്തു​ന്ന സ​മ​യ​ത്ത് തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കു മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ നി​ര രൂ​പ​പ്പെ​ടു​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ രാ​ജാ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ നോ​ബി​ൻ വ​ർ​ഗീ​സ്, എം.​എ​സ്. അ​ഖി​ൽ, ജി​പ്സ​ൺ ജോ​സി, അ​ഖി​ലേ​ഷ് കു​മാ​ര​ൻ, സ​ന്ദീ​പ് സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ചെ​യി​ൻ​സോ ഉ​പ​യോ​ഗി​ച്ച് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ക​ഠി​ന​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​രം പൂ​ർ​ണ​മാ​യും മു​റി​ച്ചു​മാ​റ്റി​യ​ത്. തു​ട​ർ​ന്ന് റോ​ഡ് വൃ​ത്തി​യാ​ക്കി ഗ​താ​ഗ​തം പൂ​ർ​വസ്ഥി​തി​യി​ലാ​ക്കി.

District News

ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു

കു​മ​ളി: ലോ​ക സ​മു​ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ സ്‌​കൂ​ളി​നു സ​മീ​പ​ത്തു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

ജ​ലാ​ശ​യ​ങ്ങ​ള്‍ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക, ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ​ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍ നി​ര്‍​ത്തി എ​ന്‍​സി​സി ആ​രം​ഭി​ച്ച ദേ​ശീ​യ കാ​മ്പ​യി​ന്‍ പു​നീ​ത് സാ​ഗ​ര്‍ അ​ഭി​യാ​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹെ​ഡ്മി​സ്ട്ര​സ് ദീ​പ സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​ണി​പ്പ​റ​മ്പി​ല്‍, എ​ന്‍.​ഒ. ജോ​സ​ഫ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ് മെ​റി​റ്റ് ഡേ

​നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും മെ​മ​ന്‍റോ വി​ത​ര​ണ​വും ന​ട​ന്നു.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മെ​റി​റ്റ് ഡേ​യി​ല്‍ സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ചു​ന​യം​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ൽ എം.​എ. അ​ഗ​സ്റ്റി​ന്‍, ഹെ​ഡ്മി​സ്ട്ര​സ് റി​നി​മോ​ള്‍ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ടു​ക്കാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് മ​നോ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചി​ന്ന​ക്ക​നാ​ലി​ല്‍​നി​ന്നു കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ണം: കി​സാ​ന്‍ സ​ഭ

തൊ​ടു​പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യാ​യ ചി​ന്ന​ക്ക​നാ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലുംനി​ന്നു കാ​ട്ടാ​ന​ക​ളെ പൂ​ര്‍​ണ​മാ​യും തു​ര​ത്ത​ണ​മെ​ന്നും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൃ​ഷി​ക്കാ​രു​ടെ​യും സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു .

ഇ​ന്ന​ലെ ചി​ന്ന​ക്ക​നാ​ലി​ലെ മാ​രി​യു​ടെ മ​ര​ണം ഉ​ള്‍​പ്പെ​ടെ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചി​ന്ന​ക്ക​നാ​ലും പ​രി​സ​ര​പ്ര​ദേ​ശ​വും ഉ​ള്‍​പ്പെ​ടെ വ​ന​മാ​ക്കാ​നാ​യു​ള്ള നി​ഗൂ​ഡ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ​നം​വ​കു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച് വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം.

പു​തി​യ സ​ര്‍​ക്കാ​രും മ​ന്ത്രി​യും ഇ​തു തി​രി​ച്ച​റി​ഞ്ഞ് പ്ര​ശ്‌​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മാ​രി​യു​ടെ ആ​ശ്രി​ത​ര്‍​ക്ക് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

District News

12 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന്

ക​ട്ട​പ്പ​ന: അ​റ​വു​മാ​ടു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 12 മു​ത​ൽ ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

വ്യാ​പാ​രം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. ഇ​റ​ച്ചി വ്യാ​പാ​ര​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് 15 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു ക​ന്നു​കാ​ലി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര ത​ട​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി സം​ഘ​ട​ന ആ​രോ​പി​ച്ചു.

ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​ത് ത​ട​യ​പ്പെ​ടു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് ബീ​ഫ് ക​യ​റ്റു​മ​തി വ​ര്‍​ധി​ച്ച​തും അ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​യ​റ്റു​മ​തി ലോ​ബി​ക​ളു​ടെ ഇ​ട​പെ​ട​ലു​മാ​ണ് കേ​ര​ള​ത്തി​ലെ ബീ​ഫ് ക്ഷാ​മ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് സം​ഘ​ട​ന ആ​രോ​പി​ച്ചു. ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ക​ന്നു​കാ​ലി​ക​ള്‍ ല​ഭ്യ​മാ​കാ​തെ വ​രു​ന്പോ​ൾ ക​യ​റ്റു​മ​തി​ക്കു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ വ​ലി​യൊ​രു ഭാ​ഗ​വും വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. എ​ന്നാ​ല്‍, ക​ന്നു​കാ​ലി​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​റ​ച്ചി​വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​റ​ച്ചി​യു​ടെ വി​ല നി​ര്‍​ണ​യി​ക്കു​ന്ന​തും വ്യാ​പാ​രി​ക​ള്‍​ക്ക് അ​ധി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി വ​ലി​യ തോ​തി​ല്‍ അ​ന​ധി​കൃ​ത ഇ​റ​ച്ചി​വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം കി​ലോ​ഗ്രാം അ​ന​ധി​കൃ​ത ഇ​റ​ച്ചി പ്ര​തി​ദി​നം കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​താ​യും ഇ​തു നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​എ. സ​ലിം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ന് ഇ​ബ്രാ​ഹിം, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ജ​ലാ​ല്‍, ട്ര​ഷ​റ​ര്‍ ബോ​ഡി ഫി​ലി​പ്പ്, ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ബി​ന്‍ കു​ര്യ​ന്‍, ഷി​ജു ജോ​സ​ഫ്, കെ.​എം. റോ​ബി​ന്‍, ആ​ന​ന്ദ്, സാ​ബു, നൗ​ഷാ​ദ്, യൂ​സ​ഫ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ദീ​പി​ക വാ​ര്‍​ത്ത തു​ണ​ച്ചു; അ​ഴ​ക​ലൈ ഇ​നി അ​ള​ക​മ്മ​യു​ടെ സ്വ​പ്‌​ന ഭ​വ​നം

മൂ​ന്നാ​ർ: സു​മ​ന​സു​ക​ളു​ടെ ക​രു​ത​ലി​ൽ പി​റ​ന്ന അ​ഴ​ക​ലൈ എ​ന്ന വീ​ട്ടി​ല്‍ അ​ള​ക​മ്മ​യ്ക്ക് ഇ​നി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാം. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​നി അ​ള​ക​മ്മ​യ്ക്ക് സെ​ന്‍റ​ര്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് എ​ന്ന സം​ഘ​ട​ന​യാ​ണ് വീ​ട് വ​ച്ച് ന​ൽ​കി​യ​ത്. അ​ള​ക​മ്മ​യ്ക്കും വേ​ണ്ടേ ഒ​രു അ​ഴ​ക് ജീ​വി​തം എ​ന്ന ദീ​പി​ക വാ​ര്‍​ത്ത​യാ​ണ് ഈ ​വീ​ട്ട​മ്മ​യ്ക്ക് തു​ണ​യാ​യ​ത്.

പ​ണി പൂ​ര്‍​ത്തി​യാ​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ സം​ഘ​ട​ന​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഡി​സി​ല്‍​വ അ​ള​ക​മ്മ​യ്ക്ക് കൈ​മാ​റി. ഏ​പ്രി​ലി​ലാ​ണ് വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട്ട​ത്. 50 ദി​വ​സം കൊ​ണ്ടാ​ണ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്യു​ന്ന അ​ള​ക​മ്മ​യ്ക്ക് താ​മ​സ​യോ​ഗ്യ​മാ​യ വീ​ട് എ​ന്നും ഒ​രു സ്വ​പ്ന​മാ​യി​രു​ന്നു. ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ലും ഈ ​വീ​ട്ട​മ്മ ഉ​ൾ​പ്പെ​ട്ടി​ല്ല. ഇ​തി​നി​ടെ 2024 സെ​പ്റ്റം​ബ​ര്‍ 25ന് ​ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ വ​ച്ച് അ​ള​ക​മ്മ​യ്ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

District News

കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​രി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ലി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ക്ക​ളെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ പോ​കു​മ്പോ​ൾ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സിം​ഗു​ക​ണ്ടം അ​ങ്ക​ണ​വാ​ടി​ത്തെ​രു​വ് സ്വ​ദേ​ശി മാ​രി(36)​യു​ടെ മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൂ​ര്യ​നെ​ല്ലി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

കാ​ട്ടാ​ന ആ​ക്ര​മി​ച്ചു വീ​ഴ്ത്തി​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യി​ത​ന്നെ​യാ​യി​രു​ന്നു പൊ​തു​ദ​ർ​ശ​നം. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ൻ ര​ക്ഷി​ൻ(11) സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്‌​റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ്ക്ക് പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മാ​രി​യു​ടെ മൃ​ത​ദേ​ഹം സു​ര്യ​നെ​ല്ലി​യി​ൽ എ​ത്തി​ച്ച​ത്.

10 മി​നി​റ്റ് പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ചു സം​സ്ക​രി​ച്ചു. മ​ക​ൾ ര​ക്ഷി​ണ​യാ​ണ് ചി​ത​യ്ക്കു തീ ​കൊ​ളു​ത്തി​യ​ത് എം​എ​ൽ​എ​മാ​രാ​യ സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ സാ​ബു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

District News

ആ​ര​വ​മു​യ​ര്‍​ത്തി ക​രി​മ​ണ്ണൂ​ര്‍ സ്‌​കൂ​ള്‍

ക​രി​മ​ണ്ണൂ​ര്‍: കാ​ല്‍​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ത്തി ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബ്ര​സീ​ലി​ന്‍റെ​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ഫാ​ന്‍​സ് ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ര്‍​ജ​ന്‍റീ​ന​യെ​യും ബ്ര​സീ​ലി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് കു​ട്ടി ഫാ​ന്‍​സ് ടീ​മു​ക​ളാ​യ സാം​ബ​യും ടാ​ന്‍​ഗോ​യും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​യം ടാ​ന്‍​ഗോ​യ്ക്ക് ഒ​പ്പ​മാ​യി​രു​ന്നു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ന​ട​ന്ന ഷൂ​ട്ടൗ​ട്ടി​ല്‍ 4 -2 നാ​ണു അ​ര്‍​ജ​ന്‍റീ​ന​യു​ടെ കു​ട്ടി​ഫാ​ന്‍​സ് വി​ജ​യി​ച്ച​ത്.

വി​ജ​യി​ക​ള്‍​ക്ക് ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു ട്രോ​ഫി സ​മ്മാ​നി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​ന്‍ ആ​ല്‍​വി​ന്‍ ജോ​സ് നേ​തൃ​ത്വം ന​ല്‍​കി.

District News

ലോ​ക​ക​പ്പ് ഫു​ട്‌​ബോൾ ‍ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്.
സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.

പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി. പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള ജ​ഴ്‌​സി​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​യി​ട്ടു​ണ്ട്. മെ​സി​യു​ടെ​യും നെ​യ്മ​റി​ന്റെ​യും റൊ​ണാ​ള്‍​ഡോ​യു​ടെ​യും ജ​ഴ്‌​സി​ക​ള്‍​ക്കുത​ന്നെ​യാ​ണ് ഡി‌​മാ​ൻഡ്. തൊ​ടു​പു​ഴ​യി​ലും മ​റ്റും ചൂ​ട​പ്പം പോ​ലെ​യാ​ണ് ഇ​വ വി​റ്റു പോ​കു​ന്ന​ത്.

ഇ​തി​നു പു​റ​മേ വ​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ള്‍, തൊ​പ്പി, തോ​ര​ണം, പി​ല്ലോ, കീ ​ചെ​യി​ന്‍ എ​ന്നി​വ​യെ​ല്ലാം വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. തൊ​പ്പി​യും മ​റ്റും വ​ലി​യ തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ല്‍​പ്പ​ന ഇ​നി​യും ത​കൃ​തി​യാ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും കാ​ണി​ക​ള്‍​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. ക്ല​ബു​ക​ളു​ടെ​യും ടീ​മു​ക​ളു​ടെ ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രാ​ധ​ക​ര്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ സ്‌​ക്രീ​നു​ക​ളും സ​ജ്ജ​മാ​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തോ​തി​ല്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ ക​ളി കാ​ണാ​നെ​ത്തും.

District News

മ​റ​യൂ​രി​ൽ 35 കി​ലോ ച​ന്ദ​ന​വും 71 ലി​റ്റ​ർ വൈ​നും പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​റ​യൂ​ർ: വീ​ട്ടു​വ​ള​പ്പി​ൽ മു​റി​ച്ചു സൂ​ക്ഷി​ച്ചു​വ​ച്ച 35 കി​ലോ ച​ന്ദ​ന​വും ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 71 ലി​റ്റ​ർ വൈ​നും ക​ണ്ടെ​ടു​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

മ​റ​യൂ​ർ മാ​ശി​വ​യ​ലി​ൽ താ​മ​സി​ക്കു​ന്ന രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ച​ന്ദ​നം ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ​യൂ​ർ വി​ജി​ല​ൻ​സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ മ​റി​ഞ്ഞു​കി​ട​ന്ന ച​ന്ദ​ന​ത്ത​ടി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​വ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​താ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​രു ബാ​ര​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 71 ലി​റ്റ​ർ വൈ​നും (71 കു​പ്പി) ക​ണ്ടെ​ടു​ത്തു. ച​ന്ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് മ​റ​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ​ക്കും, വൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് മ​റ​യൂ​ർ റേ​ഞ്ച് എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​നും കൈ​മാ​റി.
മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ജു കെ. ​അ​രു​ൺ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി അ​റി​യി​ച്ചു.

എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന്‍റെ കേ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സോ​ണി തോ​മ​സ്, വി. ​അ​നീ​ഷ്, വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ ദി​വ്യ ഉ​ണ്ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

ഇ​ടു​ക്കി​ക്ക​വ​ല -പ​ള്ളി​ക്ക​വ​ല ബൈ​പാ​സി​ന്‍റെ ഇ​രു​വ​ശ​വും ക​ട്ടിം​ഗ്: വാ​ഹ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി

ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പാ​ത​യാ​യ ഇ​ടു​ക്കി​ക്ക​വ​ല- പ​ള്ളി​ക്ക​വ​ല ബൈ​പാ​സ് റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ക​ട്ടിം​ഗ് വാ​ഹ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

കൂ​ടാ​തെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​രാ​നും ബു​ദ്ധി​മു​ട്ടു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ര​യ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഐ​റി​ഷ് ഓ​ട​ക​ള്‍ നി​ര്‍​മി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു.
റോ​ഡ​രി​കി​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളും വാ​ഹ​ന വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചി​ല​ര്‍ താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ചെ​ളി​ക്കു​ണ്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ട്ടിം​ഗി​ൽ​നി​ന്ന് ട​യ​റു​ക​ള്‍ തെ​ന്നി​മാ​റി വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​വ​ശം ത​ട്ടി കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​താ​യും ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

District News

​ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം നാ​ളെ

ക​റി​ക്കാ​ട്ടൂ​ർ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ നി​ർ​മി​തി​ക​ളു​ടെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ടക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി മൂ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാനേ​ജ​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി ഏ​റ​ത്തേ​ടം, ഹെ​ഡ്മി​സ്ട്ര​സ് മി​നി​മോ​ൾ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ​സ് പ്രി​യ ടി. ​ജോ​സ​ഫ് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് കോ​ൺ​വെ​ന്‍റ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ ഫി​ലോ ജോ​സ് എ​സ്എ​ച്ച്, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജോ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം​സി ഞ​ള്ളി​യി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജോ​ജോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

District News

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട... പു​ഞ്ച​വ​യ​ൽ റോ​ഡ് വ​ശ​ത്ത് ഗ​ർ​ത്തം

മു​ണ്ട​ക്ക​യം: റോ​ഡ് വ​ശ​ത്തു​ള്ള ഗ​ർ​ത്തം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മു​ണ്ട​ക്ക​യം-​പു​ഞ്ച​വ​യ​ൽ റോ​ഡി​ലെ മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജി​ന് സ​മീ​പ​മാ​ണ് റോ​ഡ് വ​ശ​ത്ത് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.

മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് ക​ലു​ങ്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​തും യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗ​ർ​ത്തം പെ​ട്ടെ​ന്ന് കാ​ണാ​ൻ ക​ഴി​യാ​ത്ത​തും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളോ സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ളോ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചി​ട്ടി​ല്ല. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കും മു​മ്പ് ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

പൊ​ൻ​കു​ന്നം: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ 20 സ്‌​കൂ​ളി​ലും വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളി​ലു​മാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ടി. ജോ​സ​ഫ്, ഷേ​ർ​ളി മാ​ത്യു, സ​തി സു​രേ​ന്ദ്ര​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി മി​നി സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ൻ​കു​ന്നം: ഐ​എ​ൻ​ടി​യു​സി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പൊ​ൻ​കു​ന്നം സി​എം​എ​സ് സ്‌​കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. സ​ജി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന്, സു​രേ​ഷ് ടി. ​നാ​യ​ർ, ശ്യാം ​ബാ​ബു, സ​ജി തോ​മ​സ്, സൂ​ര​ജ് ദാ​സ്, ഷി​ഹാ​ബ് തു​ണ്ടി​യി​ൽ, ഫ​സ​ൽ മാ​ട​ത്താ​നി, അ​നീ​സ് മു​ങ്ങ​ത്ര, പ​ഞ്ചാ​യ​ത്തം​ഗം രേ​ഖാ ഡോ​ൺ, പ്ര​ഥ​മാ​ധ്യാ​പി​ക റോ​ഷ​ൻ സി. ​ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഴ​യി​ടം ക​വ​ല​യി​ൽ വ​ഴി​വി​ള​ക്കു​ക​ൾ വേ​ണം

ചെ​റു​വ​ള്ളി: പ​ഴ​യി​ടം കോ​സ്‌​വേ ക​വ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. മ​ഴ​ക്കാ​ല​മാ​യാ​ൽ കോ​സ്‌​വേ​യി​ലും ക​ര​ക​ളി​ലും മ​ണി​മ​ല​യാ​റ്റി​ൽ​നി​ന്ന് വെ​ള്ളം ക​യ​റാ​റു​ണ്ട്.

വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം ദു​രി​ത​മാ​ക്കും. പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ നി​ർ​മി​ച്ച​പ്പോ​ൾ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ ത​ക​രാ​റി​ലാ​യെ​ന്നും ഇ​വ ന​ന്നാ​ക്കു​ക​യോ പ​ഞ്ചാ​യ​ത്ത് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​തം; നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

പെ​രു​വ​ന്താ​നം: സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് പെ​രു​വ​ന്താ​ന​ത്തെ നാ​ട്ടു​കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ജം​ഗ്ഷ​നി​ലെ സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ എ​ടി​എം. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​ത് പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ലോ മു​ണ്ട​ക്ക​യ​ത്തോ എ​ത്തി പ​ണ​മി​ട​പാ​ട് ന​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

എ​ടി​എം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

District News

ചെ​റു​വ​ള്ളി​യി​ൽ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

ചെ​റു​വ​ള്ളി: അ​മ്പ​ലം റോ​ഡി​ൽ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ മ​ന്ന​ത്താ​നി​ൽ, വി​നോ​ദ്കു​മാ​ർ ചെ​മ്മ​ര​പ്പ​ള്ളി​ൽ, ചെ​റു​വ​ള്ളി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ പ​ന​മ​റ്റം സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മൂ​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ചെ​റു​വ​ള്ളി​യി​ലും ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ വി​ല​സു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ക​ന​ത്ത കാ​റ്റി​ൽ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണു

മു​ണ്ട​ക്ക​യം: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൊ​ക്ക​യാ​ർ ര​ത്ന​ഗി​രി പ​ള്ള​ത്തു​കു​ഴി​യി​ൽ അ​ജീ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് പു​ളി​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വീ​ടി​ന്‍റെ ഷീ​റ്റും മേ​ൽ​ക്കൂ​ര​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത കാ​റ്റി​ൽ വ​ൻ ശ​ബ്ദ​ത്തോ​ടെ​യാ​ണ് മ​രം വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് പ​തി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

District News

മ​ഴ​ക്കാ​ല​ മു​ന്നൊ​രു​ക്കം: വി​വി​ധ വ​കു​പ്പു​ക​ൾ യോ​ഗം ചേ​ർ​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​ക്കാ​ല​മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ യോ​ഗം ചേ​ർ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ​യും റ​വ​ന്യു വി​ഭാ​ഗ​ത്തെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റോ​ഡു​ക​ളി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് വി​വി​ധ പാ​ല​ങ്ങ​ളു​ടെ​യും വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​യും സ്ഥി​തി​ക​ള്‍ വി​ല​യി​രു​ത്തും.

താ​ലൂ​ക്കി​ല്‍ കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍. നി​ല​വി​ല്‍ ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ഴ ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന, മ​റ്റു സു​ര​ക്ഷാ​സേ​ന​ക​ള്‍ എ​ന്നി​വ​രോ​ട് സ​ജ്ജ​മാ​യി​രി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

District News

കെ​എ​സ്ആ​ർ​ടി​സി സ്ഥ​ല​ത്തി​ന്‍റെ കേ​സി​ൽ പ​ഞ്ചാ​യ​ത്ത്‌ ക​ക്ഷി ചേ​രും

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 60 സെ​ന്‍റ് സ്ഥ​ലം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​ത​ല്ലെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണെ​ന്നും ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള കോ​ട​തി വി​ധി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ ക​ക്ഷി ചേ​രാ​ൻ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​ന്ന ആ​ദ്യ യോ​ഗ​ത്തി​ൽ കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​ക്ഷി ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ലാ കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

District News

കു​ട്ടി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ

കൂ​വ​പ്പ​ള്ളി: കു​ട്ടി​ക​ൾ നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​യാ​ണെ​ന്നും വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും അ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ഓ​രോ വി​ദ്യാ​ർ​ഥി​ക്കും സാ​ധി​ക്ക​ണ​മെ​ന്നും പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ. കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ എ​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, മൊ​ബൈ​ൽ ഫോ​ൺ അ​ഡി​ക്‌​ഷ​ൻ എ​ന്നി​വ​യി​ൽ​നി​ന്നും കു​ട്ടി​ക​ൾ പൂ​ർ​ണ​മാ​യും മോ​ച​നം നേ​ടേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം തെ​റ്റാ​യ ശീ​ല​ങ്ങ​ളി​ൽ പെ​ട്ടു​പോ​കാ​തെ ന​ല്ല ചി​ന്താ​ഗ​തി വ​ള​ർ​ത്തിയെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ഡ്മി​സ്ട്ര​സ് ജോ​ഷീ​ന മേ​രി ജോ​ർ​ജ്, വാ​ർ​ഡ് അം​ഗം ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

District News

വി​ജ​യ​ദി​നാ​ഘോ​ഷം

ഭ​ര​ണ​ങ്ങാ​നം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ജ​യ​ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ 10.30ന് ​സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ഷാ​ജി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​ടി. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, പ്രി​ന്‍​സി​പ്പ​ല്‍ ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ഐ. ബെ​ന്നി​ച്ച​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ്, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജോ​ണ്‍ ക​ണ്ണ​ന്താ​നം, ലി​ന്‍​സി ജോ​സ​ഫ്, ലി​ന്‍​മേ​രി അ​ല്‍​ഫോ​ന്‍​സ സ്റ്റീ​ഫ​ന്‍, പീ​റ്റ​ര്‍ ജോ​സ​ഫ് ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

എം. ​ജി. യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളാ​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.

District News

വ​ശ​ങ്ങ​ളി​ൽ കാ​ടു​നി​റ​ഞ്ഞ് റോ​ഡു​ക​ൾ; ദു​രി​തം ന​ട​പ്പു​കാ​ർ​ക്ക്

പാ​ലാ: നാ​ട്ടു​മ്പു​റ​ങ്ങ​ളി​ലെ റോ​ഡ് വ​ശ​ങ്ങ​ൾ കാ​ടു​നി​റ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ൾ ദു​രി​ത​ത്തി​ൽ. മ​ഴ തു​ട​ങ്ങി​യ​തോ​ടെ കാ​ട് അ​തി​വേ​ഗ​മാ​ണ് വ​ള​ർ​ന്ന​ത്. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കാ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ചി​റ്റാ​ർ-​ആ​മേ​റ്റു​പ​ള്ളി റോ​ഡി​ൽ കാ​ടു​നി​റ​ഞ്ഞ​തി​ന് പു​റ​മേ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നേ​ര​ത്തെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡ് വ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കു​റു​മ​ണ്ണ്: പാ​ലാ-​മേ​ലു​കാ​വ് റോ​ഡി​ല്‍ കു​റു​മ​ണ്ണ് പ​ള്ളി​പ്പ​ടി മു​ത​ല്‍ ഇ​ഞ്ചു​കാ​വ് വ​രെ​യും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കു​റ്റി​ക്കാ​ട് നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. റോ​ഡി​ലൂ​ടെ വ​ഴി​യാ​ത്ര​ക്കാ​ര്‍ ന​ട​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഇ​വി​ട​യും ഇ​ഴ​ജ​ന്തു​ക്ക​ൾ ഏ​റെ​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല ത​വ​ണ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​നു​പു​റ​മേ വ​ശ​ങ്ങ​ളി​ൽ ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്യു​മ്പോ​ൾ റോ​ഡി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ക്കു​ന്ന​തും ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പ്ര​വി​ത്താ​നം: അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് മോ​ഡ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ത്താ​നം പ​ള്ളി അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കൊ​ല്ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു, അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജേ​ക്ക​ബ്, സുരമ്യ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

District News

ഇ​ട​മ​റു​ക്-​പ​യ​സ്മ​ൗണ്ട്-കു​റു​മ​ണ്ണ് റോ​ഡ് ത​ക​ർ​ന്നു

ഇ​ട​മ​റു​ക്: ഇ​ട​മ​റു​ക്-​പൈ​ക​ട​പീ​ടി​ക-​പ​യ​സ്മൗ​ണ്ട്-​കു​റു​മ​ണ്ണ് റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി.

മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന 4.5 കി​ലോ​മീ​റ്റ​ർ ദൂ​രമു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ളി​ടാ​ൻ കു​ഴി​യെ​ടു​ത്തി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നോ പൈ​പ്പു​ക​ൾ പൂ​ർ​ണ​മാ​യി ഇ​ടാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ഓ​ട്ടം​വി​ളി​ച്ചാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഈ​രാ​റ്റു​പേ​ട്ട-​കു​റു​മ​ണ്ണ്-​കൊ​ല്ല​പ്പ​ള്ളി വ​ഴി കെ​എ​സ്ആ​ർ​ടി​സി ബ​സും ഈ​രാ​റ്റു​പേ​ട്ട-​തൊ​ടു​പു​ഴ​യാ​യി സ്വ​കാ​ര്യ ബ​സും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചു പോ​യെ​ങ്കി​ലും റോ​ഡ് ന​ല്ല രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്ര സു​ഗ​മ​മാ​യി​രു​ന്നു.

മ​ഴ​ക്കാ​ലം​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ചാ​ടി ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. റോ​ഡി​ലെ കു​ഴി​ക​ളെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി മൂ​ടി അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണം

കി​ട​ങ്ങൂ​ര്‍: ലി​റ്റി​ല്‍ ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ ഐ​ക്യു​എ​സി, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​റ്റി​ല്‍ ലൂ​ര്‍​ദ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​ ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ഘു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലി​റ്റി​ല്‍ ലൂ​ര്‍​ദ് മി​ഷ​ന്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ സു​നി​ത എ​സ്‌​വി​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​റ്റി​ല്‍ ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ അ​സി. പ്ര​ഫ​സ​ര്‍ സി​സ്റ്റ​ര്‍ അ​മ​ല്‍ എ​സ്‌​വി​എം, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം ഡോ. ​അ​ര​വി​ന്ദ് നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​എ​സ്‌​സി ന​ഴ്സിം​ഗ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ക്ത​ദാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ സ്‌​കി​റ്റ് അ​വ​ത​രി​പ്പി​ച്ചു.

District News

ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ സ്‌​മാ​ര​ക ഗ്ലോ​ബ​ൽ ബൈ​ബി​ൾ ക്വി​സ് വി​ജ​യി​ക​ൾ

അ​തി​ര​മ്പു​ഴ: കാ​രി​സ്ഭ​വ​നും മു​ണ്ടി​യാ​നി​ക്ക​ൽ കു​ടും​ബ​യോ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ സ്‌​മാ​ര​ക ഗ്ലോ​ബ​ൽ ബൈ​ബി​ൾ ക്വി​സ് ഫൈ​ന​ലി​ൽ പാ​ലാ രൂ​പ​ത കാ​ഞ്ഞി​ര​മ​റ്റം മാ​ർ സ്ലീ​വാ പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ പാ​ല​യ്ക്ക​ൽ ബി​ന്നി സ്‌​ക​റി​യ-​പി.​എ​സ്. സ്‌​ക​റി​യ ദ​മ്പ​തി​ക​ൾ വി​ജ​യി​ക​ളാ​യി.

കേ​ര​ള​ത്തി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വ​ത്സ​മ്മ സ്ക​റി​യ-​ര​ഞ്ജി​ത്ത് സ്‌​ക​റി​യ ടീം ​ര​ണ്ടാം സ്ഥാ​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ചെ​റു​വ​ള്ളി​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ മേ​രി​ക്കു​ട്ടി മാ​ത്യു-​സി​ജി ഏ​ബ്ര​ഹാം ടീം ​മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

കാ​രി​സ്ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ബി​ജി​ൽ ച​ക്യ​ത്ത് എം​എ​സ്എ​ഫ്എ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ക്വി​സ് മ​ത്സ​രം ന​യി​ച്ച​ത് ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ലാ​ണ്. ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ കാ​രി​സ് ഭവൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എംഎ​സ്എ​ഫ്എ​സ് വി​ത​ര​ണം ചെ​യ്‌​തു.

District News

അ​രു​വി​ത്തു​റ സെന്‍റ് ജോർജ് കോ​ള​ജി​ൽ സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദി ​എം​പ്ലോ​യ​ബി​ലി​റ്റി എ​ഡ്ജ്' ദ്വി​ദി​ന സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

തൊ​ഴി​ൽ​രം​ഗ​ത്ത് വി​ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക തൊ​ഴി​ൽ​മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​രെ സ​ജ്ജ​രാ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ലും ക​രി​യ​ർ ഹൈ​റ്റ്സ് ഡ​യ​റ​ക്‌​ട​റു​മാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ക​രി​യ​ർ ഹൈ​റ്റ്സ് പാ​ലാ ഡ​യ​റ​ക്‌​ട​ർ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​ർ​മാ​രാ​യ ജി​ൻ​സി ജോ​സ​ഫ്, ഷീ​ന മ​റി​യം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കൊ​മേ​ഴ്സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മി​ഥു​ൻ ജോ​ൺ നേ​തൃ​ത്വം ന​ൽ​കി.

District News

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ൽ സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ ​എം​പ്ലോ​യ​ബി​ലി​റ്റി എ​ഡ്ജ്' ദ്വി​ദി​ന സോ​ഫ്റ്റ് സ്കി​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

തൊ​ഴി​ൽ രം​ഗ​ത്ത് വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ, വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പൂ​ഞ്ഞാ​ർ എം​എ​ൽ​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക തൊ​ഴി​ൽ​മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​രെ സ​ജ്ജ​രാ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ളും പാ​ലാ ക​രി​യ​ർ ഹൈ​റ്റ്സ് ഡ​യ​റ​ക്‌​ട​റു​മാ​യ പ്ര​ഫ. ടോ​മി ചെ​റി​യാ​ൻ, ക​രി​യ​ർ ഹൈ​റ്റ്സ് പാ​ലാ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ക​രു​ണ​ക്ക​ൽ, കോ​ർ​പ്പ​റേ​റ്റ് ട്രെ​യി​ന​ർ​മാ​രാ​യ ജി​ൻ​സി ജോ​സ​ഫ്, ഷീ​ന മ​റി​യം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കോ​മേ​ഴ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​മി​ഥു​ൻ ജോ​ൺ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗ​ണി​ത​ശാ​സ്ത്ര ശി​ല്പ​ശാ​ല 28ന്

പാ​ല​ക്കാ​ട്: ഐ​ഐ​ടി​യി​ൽ എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 28ന് ​പാ​ല​ക്കാ​ട് മാ​ത്ത് സ​ർ​ക്കി​ൾ 2026 സെ​ല​ക്്ഷ​ൻ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജി​ല്ല​യി​ലെ പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, കു​ഴ​ൽ​മ​ന്ദം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. 28ന് ​കാ​ന്പ​സി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

രാ​വി​ലെ 9. 30 ന് ​അ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ ഗ​ണി​ത​ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രീ​ക്ഷ​യും ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്ന് വ​ർ​ഷ​ത്തെ മാ​ത്ത് സ​ർ​ക്കി​ൾ പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച​യും നാ​ലാം ഞാ​യ​റാ​ഴ്ച​യും വി​വി​ധ സെ​ഷ​നു​ക​ൾ ന​ൽ​കും. ഒ​രു പ്ര​ത്യേ​ക ഗ​ണി​ത​വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഓ​രോ സെ​ഷ​നും ന​ട​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രാ​യ മെ​ന്‍റ​ർ​മാ​രി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ഫീ​സോ നി​ർ​ബ​ന്ധി​ത ഹാ​ജ​രോ പ​രീ​ക്ഷ​ക​ളോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. സെ​ഷ​നു​ക​ൾ ഐ​ഐ​ടി പാ​ല​ക്കാ​ട് കാ​ന്പ​സി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് കാ​ന്പ​സി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വും ഒ​രു​ക്കും.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10 മു​ത​ൽ 24 വ​രെ https://mathcircle.iitpkd.ac.in/ ൽ ​ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

District News

ലെ​ൻ​സ്ഫെ​ഡ് ഏ​രി​യാസ​മ്മേ​ള​നം

ചി​റ്റൂ​ർ: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ചി​റ്റൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലെ​ൻ​സ്‌​ഫെ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള അ​നു​മോ​ദ​നം, കെ- ​സ്മാ​ർ​ട്ട് ട്രെ​യി​നിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം‌, പ​ഠ​ന​ക്ലാ​സ് എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ. ​മു​ജീ​ബ് റ​ഹ്്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ത​രു​ൺ എം. ​ജോ​ഷി, വി. ​ര​മേ​ശ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്, പി. ​ശി​വ​ദാ​സ്, എ​ൻ.​എ. കാ​ജാ​ഹു​സൈ​ൻ, എ​സ്. നാ​സ​ർ, ക​ൺ​വീ​ന​ർ ടി. ​ദാ​സ്, എം. ​ശ​ക്തി​വേ​ൽ, ഏ​രി​യ ഫാ​ക്ക​ൽ​റ്റി മു​ഹ​മ്മ​ദ് ഗ​നി, ജി. ​ര​മേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഫാ​ക്ക​ൽ​റ്റി എ​ൻ​ജി​നീ​യ​ർ കെ.​ടി. അ​നൂ​പ് ക്ലാ​സ് ന​യി​ച്ചു. അം​ഗ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി​തൈ വി​ത​ര​ണ​വും ന​ട​ത്തി.

District News

ആ​രോ​ഗ്യ​ഭ​ക്ഷ​ണ വി​ഭ​വ​നി​ർ​മാ​ണ മ​ത്സ​രം 11ന് മേഴ്സി കോളജിൽ

​പാ​ല​ക്കാ​ട്: ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11ന് ​ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മേ​ഴ്സി കോ​ള​ജാ​ണ് മ​ത്സ​ര​വേ​ദി. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11 വ​രെ​യാ​ണ് സ​മ​യം.

കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​സം​രം​ഭ യൂ​ണി​റ്റു​ക​ൾ, കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ, പാ​ച​ക യൂ​ണി​റ്റു​ക​ൾ, വ​നി​താ സ്വ​യം തൊ​ഴി​ൽ സം​ഘ​ങ്ങ​ൾ, എ​ഫ്എ​സ്എ​സ്എ​ഐ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഭ​ക്ഷ്യ ഉ​ത്പാ​ദ​ന, വി​ത​ര​ണ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

മ​ത്സ​രാ​ർ​ഥി​ക​ൾ സ്വ​യം ത​യാ​റാ​ക്കി​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന് സ​ഹാ​യ​ക​വും സു​ര​ക്ഷി​ത​വു​മാ​യ ഒ​രു പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ വി​ഭ​വം മ​ത്സ​ര​ത്തി​നാ​യി അ​വ​ത​രി​പ്പി​ക്ക​ണം. പ്രാ​ദേ​ശി​ക​മ​യി ല​ഭ്യ​മാ​യ ചേ​രു​വ​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന. കൃ​ത്രി​മ നി​റം, മ​ധു​രം, അ​മി​ത അ​ള​വി​ൽ എ​ണ്ണ, ഉ​പ്പ്, പ​ഞ്ച​സാ​ര, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ്യ അ​ഡി​റ്റീ​വു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. വീ​ട്ടി​ൽ നി​ന്ന് വി​ഭ​വം ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ര​ണം. മ​ത്സ​ര​വേ​ദി​യി​ൽ പാ​ച​കം ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ല.

ര​ജി​സ്ട്രേ​ഷ​നാ​യി 30 മി​നി​റ്റു​മു​ന്പ് എ​ത്ത​ണം. മി​ല്ല​റ്റു​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, കു​റ​ഞ്ഞ പ്രോ​സ​സിം​ഗ് ന​ട​ത്തി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ഭ​വ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മൊ​മ​ന്‍റോ​യും 5000 രൂ​പ (ഒ​ന്നാം സ​മ്മാ​നം), 3000 രൂ​പ (ര​ണ്ടാം സ​മ്മാ​നം), 1000 രൂ​പ (മൂ​ന്നാം സ​മ്മാ​നം) എ​ന്നി​ങ്ങ​നെ കാ​ഷ് പ്രൈ​സും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്നു​ച്ച​യ്ക്ക് 12.30 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 8943346599.

District News

കാ​ഞ്ഞി​ക്കു​ളം ഐ​ജി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ക്കു​ളം ഐ​ജി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​ത്ത്‌ കാ​ർ​ഡ് പ​ദ്ധ​തി മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക- വ്യാ​പാ​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത, യൂ​സ​ഫ് പാ​ല​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ​ഖാ​ദ​ർ, സ​വി​ത, ബീ​ന ജോ​യ്, ആ​ന്‍റ​ണി മ​തി​പ്പു​റം, കെ.​കെ. ച​ന്ദ്ര​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി. സ​ജി, പി. ​ശ​ര​ത്, സെ​യ്ത് മു​ഹ​മ്മ​ദ്‌, ഡോ. ​മാ​ത്യു പ​ന​യ്ക്കാ​തോ​ട്ടം, ഡോ.​മു​ഹ​മ്മ​ദ്‌ ഷാ​ഫി, പി.​എം. അ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സോ​ളാ​ർ ഫെ​ൻ​സിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ പ​ദ്ധ​തി​യു​മാ​യി വ​നം​വ​കു​പ്പ്

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്തെ സോ​ളാ​ർ ഫെ​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് പു​തി​യ ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ടിം​ഗ് സം​വി​ധാ​ന​വും മോ​ണി​റ്റ​റിം​ഗ് പോ​ർ​ട്ട​ലും വി​ക​സി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച സോ​ളാ​ർ ഫെ​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ഇ​തു​വ​രെ സ​മ​യ​മെ​ടു​ക്കു​ന്ന​തും ശ്ര​മ​ക​ര​വു​മാ​യ പ്ര​ക്രി​യ​യാ​യി​രു​ന്നു. ഇ​തു​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഇ​പ്പോ​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, സെ​ക്്ഷ​ൻ പ​രി​ധി​ക​ളി​ലു​ള്ള സോ​ളാ​ർ ഫെ​ൻ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന നി​ല ഈ ​ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും. പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മാ​യ ഫെ​ൻ​സു​ക​ളു​ടെ ദൈ​ർ​ഘ്യം, നാ​ശ​ന​ഷ്ട​ങ്ങ​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, പ​രി​ശോ​ധ​ന രേ​ഖ​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, സെ​ക്്ഷ​ൻ ത​ല​ങ്ങ​ളി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മോ​ണി​റ്റ​റിം​ഗ് പോ​ർ​ട്ട​ലി​ൽ സ​മാ​ഹ​രി​ച്ച് ഡാ​ഷ് ബോ​ർ​ഡി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

ഓ​രോ സോ​ളാ​ർ ഫെ​ൻ​സ് സ്ട്രെ​ച്ചി​ന്‍റേ​യും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന നി​ല നി​രീ​ക്ഷി​ക്കാ​നും അ​വ​സാ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം 48 മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി പ​രി​ശോ​ധി​ക്കാ​ത്ത ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​കും.

ഫെ​ൻ​സു​ക​ൾ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ക്കു​ന്ന​തി​നും പോ​ർ​ട്ട​ൽ വ​ഴി​യൊ​രു​ക്കും.

ഒ​രൊ​റ്റ ക്ലി​ക്കി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ സോ​ളാ​ർ ഫെ​ൻ​സു​ക​ളു​ടെ​യും ത​ത്സ​മ​യ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നു വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

തി​രു​വി​ഴാം​കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ 2024 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2026 മാ​ർ​ച്ച് 30 വ​രെ 93 ത​വ​ണ കാ​ട്ടാ​ന​ക​ൾ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത വി​വ​രം ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി സോ​ണി പ്ലാ​ത്തോ​ട്ട​ത്തി​ൽ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​മ്പ​ല​പ്പാ​റ മു​ത​ൽ മേ​ക്ക​ള​പ്പാ​റ പൊ​തു​വ​പ്പാ​ടം വ​രെ വ​രു​ന്ന 13 കി​ലോ​മീ​റ്റ​ർ ഫെ​ൻ​സിം​ഗ് ആ​ണ് പ​ല​പ്പോ​ഴാ​യി കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. ഇ​ക്കാ​ര്യം വ​നം​വ​കു​പ്പ് അ​റി​യു​ന്ന​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പു​തി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​താ​തു സ​മ​യ​ത്ത് പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ ആ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

District News

ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ദ​രം-2026

ക​ല്ല​ടി​ക്കോ​ട്: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ലാ- കാ​യി​ക- വി​ദ്യാ​ഭ്യാ​സ- സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രേ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​തി​പ്പു​റം അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​യ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പാ​ല​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ന​വാ​സ്, വാ​ർ​ഡ് മെം​ബ​ർ രാ​ധ, വി.​കെ. ഷൈ​ജു, കെ.​ജെ. മു​ഹ​മ്മ​ദ്, കെ.​കെ. ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഹാ​രി​സ്, സി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, എം.​യു. ഷം​സു​ദ്ദീ​ൻ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. മു​ഹ​മ്മ​ദാ​ലി സ്വാ​ഗ​ത​വും ബാ​ങ്ക് സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​തി​നൊ​പ്പം പ​ന്നി​ശ​ല്യ​വും

വ​ണ്ടി​ത്താ​വ​ളം: എ​ഴു​ത്താ​ണി പ​ള്ളി​മൊ​ക്കി​നു സ​മീ​പം ഞാ​റു​പാ​കി​യ​ത് പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി ന​ശി​പ്പി​ച്ചു. ഞാ​റു​വ​ള​ർ​ന്നു തു​ട​ങ്ങു​മ്പോ​ഴാ​ണ് പ​ന്നി​ക​ൾ ച​വി​ട്ടി​യും ഉ​ഴു​തു​മ​റി​ച്ചും ന​ശി​പ്പി​ച്ചി​ച്ച​ത്. ഞാ​റു​പാ​കി​യ​തി​നു​ചു​റ്റും മ​റ​യു​ണ്ടാ​ക്കി​യി​ട്ടും പ​ന്നി​ക​ളു​ടെ വ​ര​വി​നെ ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല.

അ​ർ​ധ​രാ​ത്രി​വ​രെ പ​ട​ക്കം​പൊ​ട്ടി​ച്ച് പ​ന്നി​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ണ്.
നെ​ല്ല​ിന്‍റെ പ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും വാ​യ്പ വാ​ങ്ങി​യാ​ണ് ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

District News

പീ​പ്പി​ൾ​സ് കെ​യ​ർ​ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

പാ​ല​ക്കാ​ട്: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ പീ​പ്പി​ൾ​സ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി​ക്ക് എ​തി​ർ​വ​ശം സാ​ൻ​ജോ ട​വ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന പീ​പ്പി​ൾ​സ് കെ​യ​ർ സെ​ന്‍റ​റി​ൽ ജീ​റി​യാ​ട്രി​ക് ഹോം ​കെ​യ​ർ, ഫി​സി​യോ തെ​റാ​പ്പി, കൗ​ണ്‍​സി​ലിം​ഗ് തെ​റാ​പ്പി, ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കു​ക.

വ​യോ​ജ​ന​ങ്ങ​ൾ​ക്കു വ്യ​ക്തി​പ​ര​മാ​യി പ്ര​ഫ​ഷ​ണ​ൽ സേ​വ​നം ന​ല്കു​ന്ന പ​ദ്ധ​തി​യാ​ണ് ജീ​റി​യാ​ട്രി​ക് ഹോം ​കെ​യ​ർ സ​ർ​വീ​സ്. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ജെ​എ​സ്എ​സ് ജീ​റി​യാ​ട്രി​ക് ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​റി​യാ​ട്രി​ക് ഹോം ​കെ​യ​ർ അ​സി​സ്റ്റ​ൻ​സി​നു​ള്ള ഐ​ഡി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ്രോ​ജ​ക്ട് വ​ഴി ല​ഭ്യ​മാ​യ ജീ​റി​യാ​ട്രി​ക് ഹോം​കെ​യ​ർ സ​ർ​വീ​സ് എ​ക്യു​പ്മെ​ന്‍റു​ക​ളു​ടെ സ​മ​ർ​പ്പ​ണോ​ദ്ഘാ​ട​നം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ക്ല​സ്റ്റ​ർ​ഹെ​ഡ് ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ ജീ​ജോ ചാ​ല​യ്ക്ക​ൽ, മ​റ്റു വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, വി​വി​ധ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ- സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, പി​എ​സ്എ​സ്പി സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പി​എ​സ്എ​സ്പി പ്രോ​ഗ്രാം മാ​നേ​ജ​ർ ബോ​ബി, പീ​പ്പി​ൾ​സ് കെ​യ​ർ പ്രോ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

District News

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ഷൊ​ർ​ണൂ​രി​ൽ പ്ര​തി​ഷേ​ധജ്വാ​ല

ഷൊ​ർ​ണൂ​ർ: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധ​ജ്വാ​ല​യു​മാ​യി മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ​ബ​ജ​റ്റ് ത​ക​ർ​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ​യു​മാ​ണ് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഷൊ​ർ​ണൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി സ​മ​രം ചെ​യ്ത​ത്.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മാ​ർ​ച്ചും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​നി​ർ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് കെ. ​ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​സൗ​മ്യ, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സി​ന്ധു, കൗ​ൺ​സി​ല​ർ​മാ​രാ​യ ല​ത, പു​ഷ്പ, ശോ​ഭ​ന പ്ര​സം​ഗി​ച്ചു.

District News

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ക്ക​ണം: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ക്ക​ണെ​മെ​ന്നും കെ​പി​സി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യേ​ണ്ട മൃ​ത​ദേ​ഹ​ങ്ങ​ൾ തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ന​ള്ള ഭീ​മ​മാ​യ ചെ​ല​വ് മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ത​ന്നെ വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നു നി​വേ​ദ​നം ന​ൽ​കി.

ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ മു​ണ്ടൂ​ർ, എ​ൻ. അ​ശോ​ക​ൻ, വി. ​മോ​ഹ​ന​ൻ, ടി. ​രാ​ജ​ൻ, എം.​സി. സ​ജീ​വ​ൻ, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​ബാ​ബു, എ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​ന്ദ​ര​ൻ വെ​ള്ള​പ്പ​ന, പി.​എം. മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up